കോട്ടയം: ( www.truevisionnews.com) കോട്ടയം കടുത്തുരത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ എടിഎം വഴി 1.40 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
.gif)

ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനാണ് തട്ടിപ്പിനിരയായത്.
#Priest #defrauded #crore #through #onlinetradingscam #Two #people #including #native #Kozhikode #arrested
